സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സൗജന്യ വൈദ്യുതി

Breaking News

സംസ്ഥാനത്തെ വൈദ്യുതി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച കെ.എസ്.ഇ.ബി . കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ ആശ്വാസ പദ്ധതികൾക്കാണ് കെഎസ്ഇബി തുടക്കമിട്ടിരിക്കുന്നത് . പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സൗജന്യ വൈദ്യുതി എന്ന പുതിയ ആശയമാണ് കെഎസ്ഇബി മുന്നോട്ട് വച്ചിരിക്കുന്നത്.

ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നൽകാനാണ് തീരുമാനം .

ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ7 മാത്രം ഉപഭോഗവുമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ്പരിഝി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി നൽകും.

വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് വൽകി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കും സൗജന്യ വൈദ്യുതി നൽകും.

കൂടാതെ സംസ്ഥാനത്ത് വൈദ്യുതി ചാർജ് അടക്കാൻ മൂന്ന് പലിശ രഹിത തവണകൾ അനുവദിച്ചിട്ടുണ്ട്.