പ്രേതങ്ങൾ തന്നെ കൂട്ടമായി വന്നു ഉപദ്രവിക്കുന്നു: പരാതിയുമായി യുവാവ്

India News

ഗുജറാത്ത്: വിചിത്രമായ ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ് ഗുജറാത്തിലെ പഞ്ചമഹലിലെ യുവാവ്. തന്നെ പ്രേതങ്ങൾ കൂട്ടമായി വന്നു ഉപദ്രവിക്കുന്നു എന്നാണ് പരാതി. മുപ്പത്തിയഞ്ചുകാരനായ യുവാവ് കഴിഞ്ഞ ഞായറാഴ്ച്ചയാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

തന്നെ കൂട്ടത്തോടെ ഒരുപാട് പ്രേതങ്ങൾ വന്നു ഉപദ്രവിക്കുകയും അതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെത്തിയതാണ് പോലീസ് സ്റ്റേഷനിലേക്കെന്നും തന്നെ അവരിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും പരാതിപ്പെട്ടാണ് യുവാവ് പോലീസ് സ്റ്റേഷനിൽ എത്തിയത്. താൻ വയലിൽ പണിയെക്കുകയാണെന്നും ആ സമയത്ത് പ്രേതങ്ങൾ തന്നെ ഉപദ്രവിക്കാൻ വന്നു. അവരെ കണ്ടതും താൻ ഒരുപാട് പേടിച്ചു. ഇതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ഇദ്ദേഹം പരാതിയും പറഞ്ഞിട്ടുണ്ട്.

പരാതിപ്പെടാൻ വരുമ്പോൾ യുവാൻ അസ്വസ്ഥനായിരുന്നു. അദ്ദേഹം സാധാരണമല്ലാത്ത രീതിയിലാണ് പെരുമാറിയതെന്നും പോലീസ് പറഞ്ഞു. അതുകൊണ്ടു തന്നെ യുവാവിനെ സമാധാനപ്പെടുത്തുന്നതിനുവേണ്ടി പരാതി രേഘാമൂലം എടുക്കേണ്ടതാണ് വന്നു. പിന്നീട് ബന്ധുക്കളുമായുള്ള അന്വേഷണത്തിലാണ് യുവാവ് യുവാവ് മാനസികരോഗിയാണെന്നും പത്ത് ദിവസമായി രോഗത്തിനുള്ള മരുന്ന് കഴിച്ചിട്ടില്ലെന്നും.