ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് നഷ്ടമാകും

Keralam News

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്താല്‍ ലൈസന്‍സ് പോകുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ബ്ലൂട്ടൂത്തിന്റെ സഹായത്തോടെ ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

കൂടുല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് വച്ച് സംസാരിച്ചാല്‍ മാത്രമെ കേസ് എടുത്തിരുന്നുള്ളൂ. എന്നാല്‍ ഇനിമുതല്‍ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും നടപടി ഉണ്ടാകും. വാഹനം നിര്‍ത്തിയട്ട് ബ്ലൂട്ടൂത്ത് വഴി സംസാരിക്കാന്‍ മാത്രമാണ് അനുമതി ഉള്ളത്.

എന്നാല്‍ വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തില്‍ ബന്ധിപ്പിച്ച് സംസാരിക്കാം. എന്നിരുന്നാലും ഡ്രൈവറുടെ ശ്രദ്ധമാറാന്‍ സാധ്യത ഉള്ളതില്‍ പരാമധി ഒഴുവാക്കാന്‍ ശ്രമിക്കെണമെന്നും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കി.

മാസ്‌ക് ധരിച്ച് വണ്ടിയോടിക്കുമ്പോള്‍ ബ്ലൂട്ടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാകില്ല പരിയുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുന്നതായി കണ്ടാല്‍മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്നും ഡ്രൈവര്‍ നിരസിക്കുകയാണെങ്കില്‍ ഫോണ്‍ ഹിസ്റ്ററി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.