എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസ്സം വന്ന് മലപ്പുറത്തെ 19കാരന്‍ മരിച്ചു

Breaking Crime News

എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസ തടസ്സം വന്ന് മലപ്പുറത്തെ 19 കാരന്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി ചെള്ളിത്തോടിലെ വാളശ്ശേരി സെയ്ഫുള്ളയുടെയും സമീറയുടെയും മകനും നിലവില്‍ പാണ്ടിക്കാട് താമസക്കാരനുമാല മാസിന്‍ (19) ആണ് നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റിയില്‍ ബി.ബി.എ. വിദ്യാര്‍ഥികൂടിയായ മാസിന്‍ ഒന്നരമാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോയത്. ഇവിടെ നിന്നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയത്. സംഭവം അറിഞ്ഞ മാസിന്റെ പിതൃസഹോദരന്‍ നേപ്പാളിലേക്ക്‌പോയി.