വഖഫ് നിയമം : അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്

News

വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് വീണ്ടും പ്രതിഷേധ രംഗത്തേക്കിറങ്ങുന്നത്.നിയമസഭ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരപരിപാടികളാണ് മൂന്നാം ഘട്ടത്തില്‍ സംഘടിക്കുന്നത് .

പഞ്ചായത്ത്,മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ സമരസംഗമങ്ങള്‍,നിയമസഭ മാര്‍ച്ച് എന്നിങ്ങനെയാണ് ലീഗിന്റെ മൂന്നാംഘട്ട പ്രതിഷേധപരിപാടികള്‍.18ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. നേരത്തെ കൊവിഡ് വ്യാപനസാഹചര്യത്തിലാണ് പൊതുപരിപാടികള്‍ നിർത്തിവെച്ചിരുന്നത് . വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം.