സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ ഫോട്ടോ പതിച്ചു ; ചിത്രം വലിച്ചുകീറി ജില്ലാ പഞ്ചായത്തംഗം

Local News

തിരുവനന്തപുരം: തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് ജില്ലാ പഞ്ചായത്തംഗം. പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ നിന്നാണ് വെള്ളനാട് ശശി സ്വന്തം ചിത്രം വെട്ടിയെടുത്തത്. തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേര് വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതും ഇഷ്ടപ്പെടാതിരുന്ന ശശി പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്.

നേരത്തെ കിടങ്ങുമ്മൽ സബ് സെന്ററിന്റെ ഉദ്ഘാടനം ആദ്യം നടത്തിയെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം പഞ്ചായത്ത് മാറ്റി സ്ഥാപിക്കുകയും ഇതിന് പിന്നാലെ ഇവിടെയെത്തിയ ശശി ശിലാഫലകം തകർക്കുകയും ചെയ്തത് കേസായിരുന്നു.