ബക്രീദ് ഇളവുകളിൽ സുപ്രീംകോടതിക്ക് വിശദീകരണം നൽകി കേരളം

India Keralam News

ന്യൂഡൽഹി: സുപ്രീകോടതി ആവശ്യപ്പെട്ട മറുപടി നൽകി സംസ്ഥാന സർക്കാർ. കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നതെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല ഇളവുകൾ അനുവദിച്ചിരിക്കുന്നത് കോവിഡ് വ്യാപനവും ദിവസേനയുള്ള കോവിഡ് കേസുകളും കുറഞ്ഞ സ്ഥലങ്ങളിലാണ്. വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും കര്ശനമായി സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

ബിജെപി അനുഭാവിയായ കെ.ഡി.നമ്പ്യാർ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് പ്രതികരണം ആവശ്യപ്പെട്ടത്. ഇതിൽ തിങ്കളാഴ്ച്ച തന്നെ നിലപാട് വ്യക്തമാക്കിയുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ വളരെ കരുതലോടെയും ഫലപ്രദമായും അതിനെ കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ഇപ്പോഴും അതെ ജാഗ്രതയോടുകൂടിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് പറഞ്ഞു. ഒരു മാസത്തിലേറെ കേരളം അടച്ചിടുകയും അതുമൂലം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തു.

ആ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് ഓരോ ഘട്ടങ്ങളായി ഇളവുകൾ കൊണ്ടുവന്നത്. 30 സത്യമായിരുന്നു ടിപിആർ 10 ശതമാക്കാൻ സാധിച്ചിട്ടുണ്ട്.