മരണപ്പെട്ട മലപ്പുറത്തെ സൈനികന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു..തേങ്ങി നാട്

Breaking News

മലപ്പുറം: ജമ്മു കാശ്മീരിലെ ലഡാക്കില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ച മലപ്പുറം കൊലോത്തും തൊടി നുഫൈലിന്റെ(26) ഭൗതിക
ശരീരം നാട്ടിലെത്തിച്ചു. കരിപ്പൂര്‍ വിമാനത്തവളംവഴി എത്തിയ മൃതദേഹം മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഏറ്റുവാങ്ങി.
ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍, എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍, സി.ഐ.എസ്.എഫ് കാമാന്‍ഡര്‍, തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഞായര്‍ രാവിലെ ആംബുലന്‍സില്‍ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയില്‍ കൊടവങ്ങാടേക്ക് കൊണ്ടുപോകും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈല്‍ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.
നുഫൈല്‍ എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്.
ലഡാക്കില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഭൗതിക ശരീരം ഡല്‍ഹി വഴി കരിപ്പൂരില്‍ എത്തിയത്. ഇന്‍ഡിഗോ വിമാനത്തിലാണ് രാത്രി എട്ടോടെ കരിപ്പൂരില്‍ എത്തിയത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ കരിപ്പൂരില്‍ എത്തിയിരുന്നു.

നേരത്തെ ആസാം, മേഘാലയ, എന്നീ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കില്‍ എത്തിയത്. തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഇനി ആറുമാസം ജോലി ചെയ്ത് മറ്റൊരിടത്തേക്ക് മാറാന്‍ നില്‍ക്കുന്നതിനിടയിലാണ് സൈനികന്റെ വിയോഗം. കഴിഞ്ഞ ഡിസംബര്‍ മാസം സൈനികനായ നുഫൈല്‍ നിക്കാഹിനു വേണ്ടി നാട്ടിലെത്തിയിരുന്നു. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനിയായ മിന്‍ഹ ഫാത്തിമയുമായുള്ള നിക്കാഹ് കഴിഞ്ഞിരുന്നു. ഇതിന് ശേഷം ഈ കഴിഞ്ഞ ജനുവരി 22 നാണ് വീണ്ടും ജോലിക്ക് വേണ്ടി ലഡാക്കിലേക്ക് പുറപ്പെട്ടത്.
സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ യുവാവായ സൈനികന്റെ വിയോഗം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പഠനം വരെ കീഴുപറമ്പ് ജിവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത്. കരിപ്പൂരില്‍ എത്തുന്ന ഭൗതികശരീരം വിലാപയാത്രയായി ഞായറാഴ്ച രാവിലെ ജന്മനാടായ കുനിയില്‍ എത്തിക്കും. ശേഷം വീട്ടിലും.
കൊടുവങ്ങാട്ടെ മിച്ച ഭൂമി മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. ശേഷം സൈനിക നിയമനടപടികള്‍ അനുസരിച്ച് കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും. ഇതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളുടെ ഖബറടക്കും.പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങള്‍ ഫൗസിയ, ശിഹാബുദ്ദീന്‍, മുഹമ്മദ് ഗഫൂര്‍, സലീന, ജസ്‌ന.