പി ടി തോമസിന്റെ വിയോഗത്തിൽ ഉമ്മൻ ചാണ്ടി അനുശോചന അർപ്പിച്ചു

Keralam News Politics

കൊച്ചി : പി ടി തോമസിന്റെ വിയോഗം നികത്താനാകാത്ത വിടവെന്ന് ഉമ്മൻ ചാണ്ടി. അഭിപ്രായ വ്യത്യാസങ്ങൾ പലപ്പോഴും ഉണ്ടായിരുന്നപ്പോഴും അകൽച്ച ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു . അതേസമയം പി ടി തോമസിന് അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തിച്ചേരും . തിരുവനന്തപുരത്തുള്ള രാഷ്ട്രപതിയെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി പുറപ്പെടും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്ത്യോപചാരം അർപ്പിക്കും.

മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖർ തൊടുപുഴയിൽ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നൽകി . പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് സമയം അന്തിമോപചാരം അർപ്പിക്കുന്നുണ്ട് . എറണാകുളം ഡിസിസിയിൽ 20 മിനിറ്റ് സമയവും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുന്നത് .