താനൂർ ബോട്ട് ദുരന്തത്തിന് ഒരു വർഷംകണ്ണീർ ഓർമ്മയുമായി താനൂരിൽ യു ഡി എഫ് ജനസദസ്സ്

Keralam Local News

താനൂർ : താനൂർ ബോട്ട് ദുരന്തത്തിന് ഒരു വർഷം പിന്നിട്ട ഇന്നലെ യു ഡി എഫ് താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ ജനസദസ്സ് സംഘടിപ്പിച്ചു. ബോട്ട് ദുരന്ത ക്രിമിനൽ കേസിലെ വിചാരണ ഉടൻ ആരഭിക്കുക, ജ്യുഡീഷ്യൽ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ മാറ്റം വരുത്തി കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുക, പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് തുടർചിക്തസക്ക് ആവശ്യമായ പണം അനുവദിക്കുക, വിവാദ ബോട്ട് ഉടമക്ക് എല്ലാ ഒത്താശയും നൽകിയ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു ഡി എഫ് മണ്ഡലം കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചത്. ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ബോട്ട് ദുരന്തത്തിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണ മെന്നും കുറ്റ വിചാരണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം യു ഡി എഫ് ചെയർമാൻ പി രത്നാകരൻ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അറ്റ്ലാന്റിക് എന്ന ഉല്ലാസ ബോട്ട് താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരുടെ പിന്തുണയില്ലാതെ മത്സ്യബന്ധന ബോട്ട് രൂപ മാറ്റി വരുത്തി ഒരിക്കലും ഈ രീതിയിൽ സർവീസ് നടത്താൻ കഴിയില്ല. 22 പേരുടെ ജീവൻ എടുക്കാൻ കാരണക്കാരായ മുഴുവന ഉന്നതരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ എൻ മുത്തുകോയ തങ്ങൾ, ഡോ. യു കെ അഭിലാഷ്, അഡ്വ. പി പി ഹാരിഫ്,ഷാജി പച്ചേരി,ഒ രാജൻ, എം പി അഷറഫ്, ഷാജി പച്ചേരി, നൂഹ്‌ കരിങ്കപ്പാറ, വൈ പി ലത്തീഫ്, അഡ്വ. പി പി റഹൂഫ്, സി മുഹമ്മദ്‌ അഷറഫ്, കെ സലാം, പി പി ഷംസുദ്ധീൻ, സി കെ സുബൈദ, യൂസഫ് കല്ലിങ്ങൽ, ബി സൈതലവി ഹാജി, പി എ മുസ്തഫ, ഫാത്തിമ, എ പി മുഹമ്മദ്‌ ശരീഫ്, ഉബൈസ് കുണ്ടുങ്ങൽ, ഹനീഫ മാസ്റ്റർ, അഡ്വ. എ എം റഫീഖ്, ടി പി എം മുഹ്സിൻ ബാബു, കെ വി മൊയ്‌ദീൻ കുട്ടി, അബ്ദു ചെറിയമുണ്ടം എന്നിവർ പ്രസംഗിച്ചു.