സജികുമാര്‍ കൊലപാതകം: പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി

Crime Keralam News

തിരുവനന്തപുരം: ഉച്ചക്കടയില്‍ പയറ്റുവിള സ്വദേശി സജികുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. റിമാന്‍ഡിലായിരുന്ന പ്രതികളായ പയറ്റുവിള വട്ടവിള സ്വദേശി മാക്കാന്‍ ബിജു കോട്ടുകാല്‍ കുഴിവിള വടക്കരുകത്ത് വീട്ടില്‍ പോരാളന്‍ രാജേഷ് എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. സജികുമാറിനെ കുത്തിയ ശേഷം വലിച്ചെറിഞ്ഞ കത്തി രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പ്രതി രാജേഷിന്റെ വീടിന്റെ കോഴിക്കൂടിന് മുകളില്‍ നിന്നാണ് കണ്ടെത്തിയത്