കടുവയെ കണ്ടതായി വിവരമറിയിച്ചിട്ടും
വനംവകുപ്പ് അധികൃതർ എത്തിയില്ലെന്ന് പരാതി ; പ്രധിഷേധം

Keralam News

പയ്യമ്പള്ളി : പയമ്പള്ളി പുതിയിടത്ത് രാത്രി വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു . സംഭവമറിഞ്ഞയുടൻ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു . ഇപ്പോൾ പയ്യമ്പള്ളി പുതിയിടത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇന്നലെ രാത്രിയാണ് തൃശൂർ നിന്ന് വണ്ടിയിൽ വരികയായിരുന്ന കുടുംബം വഴിയിൽ കടുവയെ കാണുന്നത്. ആദ്യം ഭയപ്പെട്ടുവെങ്കിലും കടുവ വഴിയിൽ നിന്ന് മാറിപ്പോവുകയായിരുന്നു. ഉടൻ തന്നെ കുടുംബം മറ്റ് പ്രദേശവാസികളെ വിവരമറിയിച്ചു. ഇവരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാർ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

വനം വകുപ്പ് അധികൃതർ എത്തിയ ശേഷം അവിടെയുള്ള കാൽപാടുകൾ കടുവയുടേതാണെന്ന് ഉറപ്പിച്ചു . പുതിയടത്ത് നിലവിൽ ട്രാക്കിംഗ് ടീം പരിശോധന നടത്തിവരികയാണ് . 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരുമാണ് സംഘത്തിൽ ഉള്ളത്.