മലപ്പുറത്ത് 10രൂപ നല്‍കി 13 കാരനെ പീഡിപ്പിച്ചു

Breaking Crime Keralam Local

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപംവെച്ച് 10 രൂപ നല്‍കി 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മലപ്പുറം കാളമ്പാടി തെക്കെപുറം അലി (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ 29ന് കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപത്താണ് സംഭവം. പരാതിയെ തുടര്‍ന്ന് 29ന് വൈകീട്ട് മലപ്പുറം എസ് ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.