പുതുപൊന്നാനിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപെട്ടു.ഒരാളുടെ നില ഗുരുതരം

Breaking News

മലപ്പുറം : പുതുപൊന്നാനിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപെട്ടു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി പാലത്തിന് മുകളിൽ വെച്ചാണ് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പൊന്നാനി സ്വദേശി സ്രാങ്കിന്റെ ഹുസൈൻ്റെ മകൻ അലി (42) മരണപെട്ടു .അലിയും സഹോദരി കുൽസുവും സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകിൽ വന്ന് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു . എന്നാൽ അപകടത്തിനിടയാക്കിയ ടാങ്കർ ലോറി നിർത്താതെ പോയി.അപകടത്തിൽ പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അലി മരണപെടുകയായിരുന്നു.നിർത്താതെ പോയ വാഹനത്തെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനം അമിത വേഗത്തിൽ കടന്നു പോയി
രാത്രിയായതിനാൽ കൂടുതൽ പേർ പ്രദേശത്തുണ്ടായിരുന്നില്ല. പുതുപൊന്നാനിയിൽ കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ രണ്ട് പേർ മരണപെട്ടിരുന്നു.ഈ റൂട്ടിൽ ടാങ്കർ ലോറികളുടെ അമിത വേഗതയിലുള്ള സഞ്ചാരം കൂടുതൽ അപകടം ഉണ്ടാക്കുന്നത്. മാതാവ് : നഫീസ
സഹോദരങ്ങൾ : എസ്.മുഹമ്മദ് കുട്ടി, അബൂബക്കർ, ഫാത്തിമ, അഫ്സത്ത്, കുൽസു.