അങ്ങാടിപ്പുറം തിരുമാന്ധം കുന്ന് ക്ഷേത്ര ജീവനക്കാരന്‍ ഒരാടംപാലം തോട്ടില്‍ മരിച്ച നിലയില്‍

Local News

പെരിന്തല്‍മണ്ണ : അങ്ങാടിപ്പുറം തിരുമാന്ധം കുന്ന് ക്ഷേത്ര ജീവനക്കാരന്‍ ഒരാടംപാലം തോട്ടില്‍ മരിച്ച നിലയില്‍.
അങ്ങാടിപ്പുറം തിരുമാന്ധം കുന്ന് ക്ഷേത്ര ജീവനക്കാരന്‍ ഒരാടംപാലം തോട്ടില്‍ മരിച്ച നിലയില്‍. കണ്ടെത്തിയ നാരായണന്‍ കുട്ടിയുടെ സംസ്‌കാരംനടത്തി അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട്ടില്‍ രോഹിണിയില്‍ താമസിക്കുന്ന ഭഗവതി കളത്തില്‍ നാരായണന്‍കുട്ടിയുടെ മൃത ദേഹമാണ് വെള്ളിരാവിലെ അങ്ങാടിപ്പുറം ഒരാടംപാലം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 63 വയസായിരുന്നു. ഇന്നു വൈകുന്നേരം മുതല്‍ നാരായണന്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റും തെരച്ചില്‍ നടത്തിവരികയായിരുന്നു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ജീവനക്കാരനാണ്. പരേതനായ ഭഗവതിക കൃഷ്ണന്‍ നായരുടെ മകനാണ്.
ഭാര്യ :കോല്‍ക്കാട്ടില്‍ ശോഭന (മുള്ള്യാകുര്‍ശ്ശി). മക്കള്‍ :വനജ, ശ്രുതി.മരുമക്കള്‍ : തങ്കരാജന്‍ (മംഗലാംകുന്ന്)
പ്രദീപ് വടക്കത്ത്,, അങ്ങാടിപ്പുറം.മങ്കട പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.