ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

Local News

മഞ്ചേരി: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. മഞ്ചേരി തടപ്പറമ്പ് സ്വദേശി അമയംക്കോട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ തെക്കന്‍ വീട്ടില്‍ മൈമൂനയാണ് (50) മരിച്ചത്. ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിലായിരുന്നു ഇക്കഴിഞ്ഞ 14ന് പിക്കപ്പ് വാന്‍ ഇടിച്ചത്. അരീക്കോട് തേക്കിന്‍ചുവടിലായിരുന്നു അപകടം. രാത്രി 9.30ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്നു സുലൈമാനും ഭാര്യ മൈമൂനയും. ഈ സമയം മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുലൈമാനെ ആദ്യം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് മരിച്ചത്. തൊട്ടുപിന്നാലെ വ്യാഴാഴ്ച രാത്രി പത്തോടെ മൈമൂനയും മരണത്തിന് കീഴടങ്ങി. മക്കള്‍: റഫീഖ്, ഫൈസല്‍, ഷഫീഖ്, റസിയ, ഫസീല, ത്വാഹിറ, സുമയ്യ, ഫാത്തിമ തസ്നി. മരുമക്കള്‍: റഷീദ് (എളങ്കൂര്‍), ഹസ്സന്‍ക്കുട്ടി (വെള്ളില), സൈതലവി (പന്തല്ലൂര്‍), റിയാസ് (വെള്ളില), ഉനൈസ് (ചെറുകുളം), റിഷാന.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി