മലബാര്‍ സമരത്തിലെ സ്ത്രീ സാന്നിധ്യം ചര്‍ച്ചാ സംഗമം നടത്തി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം

Keralam News


മലപ്പുറം: മലബാര്‍ സമരത്തിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ കമ്മറ്റി ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടനം ചെയ്ത പ്രസന്നകുമാരി ടീച്ചര്‍ (മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി) അഭിപ്രായപ്പെട്ടു. പി.ഫാത്തിമ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. സാന്ദ്ര എം ജെ (ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി), സമീല്‍ ഇല്ലിക്കല്‍, ഫാത്തിമ സുഹ്‌റ കെ.കെ (ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം), മുഹ്‌സിന ജഹാന്‍ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി), സമരപ്പോരാളികളുടെ കുടുംബ പ്രതിനിധികളായ ഖദീജ മുണ്ടിതൊടിക, ഫാത്തിമ സുഹ്‌റ മുണ്ടിതൊടിക, റംല കൊന്നോല, മൈമുന മങ്കര ത്തൊടി എന്നിവര്‍ സംസാരിച്ചു. രാഷ്ട്രപിതാവിനെ പോലും നിന്ദിക്കുന്ന സംഘ്പരിവാര്‍ അജണ്ടയെ തിരിച്ചറിയേണ്ടതുണ്ടെന്ന് യോഗം നിര്‍ദ്ദേശിച്ചു. മികച്ച ഐ.സി.ഡി.എസ് പ്രവര്‍ത്തകക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മിനി, ഡോക്ടറേറ്റ് ലഭിച്ച സി ബിനു, കെ.ഇ.എ.എം പരീക്ഷയില്‍ റാങ്ക് നേടിയ ഹന എന്നിവരെ ആദരിച്ചു. സുമയ്യ അന്‍സാരി (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ സമിതി അംഗം) സ്വാഗതവും ജമീല വാഴക്കാട് (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്) നന്ദിയും പറഞ്ഞു.