പുഴയില്‍ നീന്തുന്നതിനിടയിൽ യുവാവിനെ കാണാതായി

Keralam News

കണ്ണൂര്‍: അഞ്ചരക്കണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. പാളയത്തിനടുത്ത ബാവോട് സ്വദേശിയായ 27കാരനാണ് ഒലിച്ചുപോയത് . ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം .

കൂട്ടുകാർക്കൊപ്പം മരം മുറിച്ച ശേഷം പുഴ നീന്തിക്കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഒഴുകിപ്പോയത്.

കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം സ്ഥലത്തെത്തി ഏറെ വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ യുവാവിനെ കണ്ടെത്താനായില്ല.