സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത;മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു

News

ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കൂടാതെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കടല്‍ പ്രക്ഷുബ്ധമാണ്. അതു കൊണ്ട് തന്നെ മത്സ്യബന്ധത്തിനു പോകുന്നതിും വിലക്കുണ്ട്. ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.

പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇവിടെ വീണ്ടും മഴ കൂടുതല്‍ ലഭിക്കുന്നത് ഉരുള്‍ പൊട്ടലിള്ള സാധ്യതയുണ്ടാക്കുമെന്നും അതു കൊണ്ടു തന്നെ ഇവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.