ഇടുക്കി മലയോരത്ത് വിമാനം പറന്നിറങ്ങാൻ എയർസ്ട്രിപ്കേരളത്തിന് അഭിമാന മുഹൂർത്തം

India Keralam News

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ് ഇടുക്കി മഞ്ഞുമലയില്‍ പൂര്‍ത്തിയാകുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുന്നുന്നതുകൊണ്ടു തന്നെ പൊതുരാമത്ത് വകുപ്പിന് അഭിമാനിക്കാനും സന്തോഷിക്കാനും ഏറെയുണ്ടെന്ന് മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ സംരഭത്തിന് തുടക്കമിട്ടതും രൂപരേഖയുൾപ്പെടെയുള്ള എല്ലാ കാര്യത്തിനും മുന്നിൽ നിന്നത് പൊതുമരാമത്ത് വകുപ്പാണെന്ന കാര്യവും മന്ത്രി അഭിമാനത്തോടെ പങ്കുവെച്ചു.

രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്.
ഇടുക്കിലെ ടൂറിസം മേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതികൂടിയാണിത്. എയര്‍ സ്ട്രിപ് രൂപ കല്‍പന ചെയ്‌ത്‌ നിര്‍മാണ പ്രവത്തങ്ങള്‍ക്കെല്ലാം കൂടെയുണ്ടായ പൊതുരാമത്ത് വകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.