വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Keralam News

മലപ്പുറം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോട്ടക്കുന്ന് മലപ്പുറം മുന്‍സിപ്പല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജില്ലാ കണ്‍വെന്‍ഷനില്‍ നിന്നും തെരെഞ്ഞെടുക്കപെട്ട 31 അംഗ ജില്ലാ കമ്മറ്റി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും ഭാരവാഹി പ്രഖ്യാപനവും സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് നിര്‍വ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം സമീറ തൃശൂര്‍ തെരെഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി അഷ്‌റഫ് വൈലത്തൂര്‍, ഫ്രറ്റേണിറ്റി ജില്ല ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വി.എ.ഫായിസ പ്രസിഡണ്ടായും രജിത മഞ്ചേരി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വി.എ.ഫായിസ അധ്യക്ഷത വഹിച്ചു. ബിന്ദു പരമേശ്വരന്‍ സ്വാഗതവും രജിത മഞ്ചേരി നന്ദിയും പറഞ്ഞു.