ഭൂമിയിലേക്ക് വീണ്ടും കൂറ്റന്‍ ഛിന്നഗ്രഹം! ജനുവരി 18 നിര്‍ണായകം

International News

പുതുവര്‍ഷം ആരംഭിച്ചിരിക്കുന്നു, ജനുവരി 11-ന് ഭൂമിക്കരികിലൂടെ കടന്നുപോയ ബിഗ് ബെന്നിനേക്കാള്‍ വലുത് ഉള്‍പ്പെടെ ഭൂമിയെ കടന്നുപോയ നിരവധി ഛിന്നഗ്രഹങ്ങള്‍ ഇതിനകം കണ്ടു. ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകാന്‍ കാത്തിരിക്കുന്നത് മറ്റൊരു വലിയ ഛിന്നഗ്രഹമാണ്. ജനുവരി 18 ചൊവ്വാഴ്ച വൈകീട്ട് 4.51ന്. ഇ ടി , 3,451 അടി വ്യാസമുള്ള (ഒരു കിലോമീറ്ററിലധികം) ഒരു ഛിന്നഗ്രഹം മണിക്കൂറില്‍ ആയിരക്കണക്കിന് മൈല്‍ വേഗതയില്‍ നമ്മുടെ ഭൂമിയെ കടന്നുപോകും. നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) സ്‌മോള്‍-ബോഡി ഡാറ്റാബേസ് ഈ വരാനിരിക്കുന്ന ഭീമാകാരമായ ഛിന്നഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തി. 1994-ല്‍ ഓസ്ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്സര്‍വേറ്ററിയില്‍ വച്ച് റോബര്‍ട്ട് മക്നോട്ട് കണ്ടെത്തിയതിനാല്‍ 7482 അല്ലെങ്കില്‍ 1994 പി സി1 എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഛിന്നഗ്രഹത്തിന് സൂര്യനെ ചുറ്റാന്‍ 1.57 ഭൗമവര്‍ഷങ്ങള്‍ വേണം. ഇതിനര്‍ത്ഥം ഓരോ 30 വര്‍ഷം കൂടുമ്പോഴും അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മറികടക്കുന്നു എന്നാണ് കണക്കാക്കുന്നത് .