കൊച്ചി മെട്രോ സര്‍വീസ് പുരാരംഭിക്കും

Keralam News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന മെട്രോ സര്‍വ്വീസ് നാളെ പുനരാരംഭിക്കും. രാവിലെ എട്ടു മണി മുതല്‍ രാത്ര എട്ടു മണിവരെയാകും സര്‍വ്വീസ്. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വ്വീസ് പുനാരാരംഭിക്കുന്നത്.

പൊതുഗതാഗതം പുനസ്ഥാപിച്ചതോടെ മെട്രോ സര്‍വ്വീസ് ആരംഭിക്കാനുള്ള അനുമതി ലഭിക്കണമെന്ന് കെ.എം.ആര്‍.എല്‍ ആവശ്യപ്പെട്ടതോടെയാണ് അനുമതി നല്‍കിയത്. കഴിഞ്ഞ ആഴ്ചതന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നു. കോവിഡ് പ്രോട്ടക്കോള്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് അനുമതി നല്‍കികൊണ്ട് ഉത്തരവ് വന്നത്.