പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി ; ജനം ഭീതിയിൽ

Local News

പാലക്കാട് : ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്താനായില്ല.

ഒരു കുഞ്ഞിനെ കെണിയിൽ അകപ്പെടാതെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. രണ്ടാമത്ത പുലിക്കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പുലിയുടെ സാനിധ്യം ഇല്ലെന്ന് ഉറപ്പിച്ച് കൂടടക്കം മാറ്റാൻ വനം വകുപ്പ് തീരുമാനമെടുത്തിരിക്കെയാണ് വീണ്ടും പുലിയെ നാട്ടുകാർ കാണുന്നത്.

ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം.