താനൂര്‍ ബോട്ടപകടം:ആദ്യ ദിനത്തില്‍ അനുസ്മരണ യോഗം ചേര്‍ന്ന് ബി ഇ എം സ്‌കൂള്‍ പരപ്പനങ്ങാടി

Local News

പരപ്പനങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരെ അനുസ്മരിച്ച് ബി ഇ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും . കഴിഞ്ഞ വര്‍ഷം പ്ലസ് ടു കോമേര്‍സിന് പഠിച്ചിരുന്ന അസ്‌ന കെ, പ്ലസ് വണ്‍ സയന്‍സ് വിഷയത്തില്‍ പഠിച്ചിരുന്ന ഷംന കെ, എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന ഷഫ് ല .കെ തുടങ്ങി മൂന്ന് സഹോദരികളെയാണ് പി ടി എ അനുസ്മരിച്ചത് .
പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍
ബിന്ധ്യ മേരിജോണ്‍ സ്വാഗതമാശംസിച്ചു.മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍
നഗരസഭാ കൗണ്‍സിലര്‍.ടി. കാര്‍ത്തികേയന്‍ , ജോര്‍ജ് തോമസ്
,അരവിന്ദന്‍, റെനറ്റ് ഷെറീന
സെല്‍വരാജ് ,തുടങ്ങിയവര്‍ കുട്ടികളെ അനുസ്മരിച്ചു.