അഴിച്ചുപണി: കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും

News Politics

കെപിസിസി പോഷകസംഘടനകളും അഴിച്ചുപണിയുകയാണ് നേതൃത്വം. കെപിസിസി പുനസംഘടനയിലെ അഴിച്ചുപണിയലിനു പുറകെയാണിത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കാൻ തന്നെയാണ് ഇപ്പോഴത്തെ നിലപാട്. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും നേതൃമാറ്റത്തിന് സാധ്യതയുണ്ട്. ഇപ്പോഴത്തെ തീരുമാനം കെ.എസ്.യുവും യൂത്ത് കോൺഗ്രസും അലസമായതുകൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മഹിളാ കോൺഗ്രസിലും ഇതിനോടൊപ്പം തന്നെ അഴിച്ചുപണികൾ ചെയ്യുന്നുണ്ട്. സംസ്ഥാന അധ്യക്ഷയ്ക്കായുള്ള ചർച്ചകളും തുടങ്ങിയിരിക്കുകയാണ്. ഇന്നലെ അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നത് പൂർണമായൊരു അഴിച്ചുപണിയൽ തന്നെ കെപിസിസിയിൽ ഉണ്ടാകുമെന്നാണ്. ജംബോ കമ്മിറ്റികൾ ഒഴിവാക്കുകയും ഭാരവാഹികളെ ഉൾപ്പെടുത്തിയ 51 അംഗങ്ങളുള്ള കമ്മിറ്റിയായിരിക്കും ഉണ്ടായിരിക്കുക എന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ഭരണഘടന നിർദ്ദേശിച്ചതുപോലെ സ്ത്രീകൾക്കും ദലിതർക്കുമുള്ള സംവരണത്തിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.