ലോക ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസീലാൻഡിന്ന്

Breaking News Sports

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്ന്യൂസീലാൻഡിന്ന്. ഇന്ത്യക്കെതിരെ ഫൈനൽ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ന്യൂസീലാൻഡിന്റെ വിജയം.മഴ മൂലം രണ്ടുദിവസത്തെ കളി പൂർണമായി നഷ്ടപ്പെട്ടിട്ടും ആറാംദിനം കവികൾ കീരീടം സ്വന്തമാക്കിയപ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു ചരിത്രം തന്നെ ആയി മാറി .


രണ്ടാം ഇന്നിങ്സിൽ 139 റൺസ് വിജയലക്ഷവുമായി ഇറങ്ങിയ ന്യൂസ്‌ലാൻഡ് 38 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം സ്വന്തമാക്കി .ഇരുപത്തിയൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂസ്‌ലാൻഡ് ഒരു ഐ സി സി കിരീടം സ്വന്തമാക്കുന്നത് .
അതെ സമയം ഇന്ത്യ അവസാന ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ 170 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളു. ന്യൂസ്‌ലാന്റിന്ന വേണ്ടി ക്യാപ്റ്റൻ കെയിൻ വില്ലൻസൺ അർഥസ്വഞ്ചുറി നേടി .