സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച്‌ മലയാളി യുവാവ് മരിച്ചു

News Pravasi

ജിദ്ദ : മദീനയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്.

റിഷാദിന്റെ ഭാര്യ, ഭാര്യയുടെ ഉമ്മ, വാഹനമോടിച്ചിരുന്ന യുവാവ് തുടങ്ങി വാഹനത്തിലുണ്ടായിരുന്ന മുഴുവനാളുകൾക്കും പരിക്കുണ്ട്.

പരിക്കേറ്റവർ ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റിഷാദ് അലിയുടെ മൃതദേഹം റാബഖ് ആശുപത്രി മോര്‍ച്ചറിയിലില്‍ സൂക്ഷിച്ചിരിക്കുകയാണ്.