കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Crime Keralam News

കൊട്ടാരക്കര : ഒരു കുടുംബത്തിലെ നാല് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യ രാജ് (24) അമൃത ( 21) എന്നിവരാണ് മരിച്ചത്. മൂന്നുപേർ വെട്ടേറ്റ നിലയിലും ഒരാളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഗൃഹനാഥനായ രാജേന്ദ്രൻ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാവാമെന്നതാണ് പ്രാഥമിക നിഗമനം.

നേരം പുലർന്ന് ഏറെ നേരം കഴിഞ്ഞിട്ടും ആരെയും പുറത്ത് കാണാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിയുന്നത്.

കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.