ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിനു യുവതിയെ വിവസ്ത്രയാക്കി അപമാനിച്ച് ആൾകൂട്ടം

Crime India News

അഹമ്മദാബാദ്: വിവാഹിതയായ 23 കാരിയെ ഗുജറാത്തിൽ പൊതുജനം നോക്കി നിൽക്കേ അപമാനിച്ചതായി പരാതി. പൊതു ജനങ്ങൾക്ക് മുന്നിൽ വെച്ച് യുവതിയെ മർദിക്കുകയും വിവസ്ത്രയാക്കുകയും അതിനു പുറമെ ഭർത്താവിനെ തോളിലേറ്റി നടത്തിപ്പിക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഭർത്താവിനെയും ചേർത്ത് പതിനെട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി പോയി എന്ന കാരണത്തിന്മേലായിരുന്നു മർദ്ദനവും അപമാനിക്കലും. യുവതിയെ വിവസ്ത്രയാക്കുന്നതും മർദിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. അത് കൂടാതെ നഗ്നയാക്കിയ യുവതിയുടെ തോളിൽ ഭർത്താവിനെ കയറ്റി നിർബന്ധിച്ച് നാട്ടുകാരുടെ മുന്നിലൂടെ നടത്തുന്നതും വീഡിയോയിൽ ഉണ്ട്. സ്ത്രീകളെ അപമാനിക്കൽ, ഐടി ആക്ട്, കലാപ ശ്രമം എന്നിങ്ങനെയുള്ള കേസുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.