മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

Breaking Keralam News

ഇടുക്കി: ഇടുക്കി മാങ്കുളം വലിയ പാറകുട്ടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അങ്കമാലി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് മാങ്കുളത്തെത്തിയ വിനോദ സഞ്ചാര സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി