ദമ്പതികളെ അക്രമിച്ച് മൊബൈൽ കവർന്ന സംഘത്തിലെ പ്രധാനി പിടിയിൽ

Crime Local News

പൊന്നാനി: ദമ്പതികളെ ആക്രമിച്ച് മൊബൈൽ കവർന്ന കേസിലെ മുഖ്യപ്രതികളിലൊരാൾ പിടിയിലായി.
പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് (38) അറസ്റ്റിലായത്.കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയും അക്രമിക്കുന്ന സംഘമാണ് ഇവർ.പാലക്കാട് ജില്ലയിൽ നിന്ന് കർമ്മ പാതയിലേക്ക് ദമ്പതികളെ അക്രമിച്ച് ഈ സംഘം മുപ്പത്തി എട്ടായിരം രൂപ വിലയുള്ള മൊബൈൽ കവർന്നിരുന്നു. ഈ കേസിലാണ് അജ്മൽ ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. പൊന്നാനിയിലെ പൊതുസ്ഥലങ്ങളിൽ സന്ദർശനത്തിനെത്തുന്ന ദമ്പതികളെ അക്രമിക്കുന്നത് വർധിച്ചിരുന്നു. സംഭവത്തിൽ പങ്കാളിയായ മുക്കാടി സ്വദേശി അൻസാറിനെ ഇനിയും പിടികിട്ടാനുണ്ട്.