വിളവെടുക്കാൻ പാകമായ മീന്‍ക്കുളത്തില്‍ സാമൂഹ്യവിരുദ്ധർ വിഷം കലര്‍ത്തി ; ദുരിതത്തിലായി പ്രവാസി മലയാളി

Crime Keralam News

കൊല്ലം : അഞ്ചലിൽ പ്രവാസി മലയാളിയുടെ മീൻകുളത്തിൽ വിഷം കലർത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. അഞ്ചല്‍ പനച്ചവിള സ്വദേശി ആലേഷിന്റെ വിളവെടുക്കാന്‍ പാകമായ മീന്‍ക്കുളത്തിലാണ് സാമൂഹികവിരുദ്ധര്‍ വിഷം കലർത്തിയത്. വിളവെടുക്കാൻ പാകമായ ആയിരത്തിലധികം മീനുകളാണ് ചത്തുപൊങ്ങിയത്.

കോവിദഃ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ആലേഷിന്റെ ശ്രമങ്ങളാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. പത്തുമാസത്തെ പ്രയത്നമായിരുന്നു. അഞ്ചല്‍ പനച്ചവിള കുമരംചിറ വീട്ടില്‍ ആലേഷും അമ്മ മല്ലികയും വീടിനോട് ചേര്‍ന്ന് തയാറാക്കിയ മീന്‍കുളത്തിലാണ് കഴിഞ്ഞരാത്രിയില്‍ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വായ്പയെടുത്തും പലിശക്ക് വാങ്ങിയതുമായ മൂന്നു ലക്ഷം രൂപ ചെലവഴിച്ച്‌ നടത്തിയ മത്സ്യകൃഷിയാണ് സാമൂഹ്യവിരുദ്ധരുടെ ക്രൂരതയിൽ ഇല്ലാതായത്. മീൻ വിറ്റ് കിട്ടുന്ന പണം കൊണ്ട് കടങ്ങൾ തീർക്കാമെന്ന് മോഹമാണ് പൊലിഞ്ഞത്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.