പഠിച്ചോളൂ പണം നഗരസഭ നൽകും

Local News

മലപ്പുറം നഗരസഭക്കു കീഴിൽ സാക്ഷരത പഠനത്തിന് തയ്യാറാകുന്ന മുഴുവൻ പേരുടെയും ഫീസ് നഗരസഭ നൽകും

മലപ്പുറം : നവീനവും നൂതനവും ജനക്ഷേമപരവുമായ നിരന്തര പ്രവർത്തനം വഴി സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ മലപ്പുറം നഗരസഭ പ്രദേശത്തു നിന്നും എസ്.എസ്.എൽ.സി പ്ലസ് വൺ,പ്ലസ് ടു സാക്ഷരതാ തുല്യത പരീക്ഷക്ക്‌ തയ്യാറെടുക്കുന്നവർക്കുള്ള മുഴുവൻ ഫീസും വഹിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ. തുല്യത കോഴ്സുകൾക്ക് പഠിക്കുന്ന നഗരസഭ പ്രദേശവാസികളുടെ ഫീസാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നൽകുന്നത്
എസ്.എസ്.എൽ.സിക്ക് ഒരു വിദ്യാർത്ഥിക്ക് 1900 രൂപയും, പ്ലസ് വൺ പരീക്ഷയ്ക്ക് 2600 രൂപയും, പ്ലസ് ടു പരീക്ഷയ്ക്ക് 2200 രൂപയും ആണ് നഗരസഭ അടവാക്കിയാണ് പഠിതാക്കളെ സഹായിക്കുന്നത്
വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി പദ്ധതികൾ കൊണ്ടുവന്ന മലപ്പുറം കുറഞ്ഞ കാലയളവിനുള്ളിൽ ഈ മേഖലയിൽ ചരിത്ര നേട്ടമാണ് സൃഷ്ടിച്ചത്
സാക്ഷരതാമിഷനു കീഴിൽ നടത്തുന്ന എസ്.എസ്.എൽ.സി,പ്ലസ് വൺ , പ്ലസ് ടു തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ .അബ്ദുൽ ഹക്കീം അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി ആയിഷാബി, നഗരസഭ കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ്, മഹമൂദ് കോതേങ്ങൽ,സജീർ കളപ്പാടൻ എന്നിവർ പ്രസംഗിച്ചു.