കോവിഡ് പരിശോധനക്ക് നിർദ്ദേശിച്ചത് ഇഷ്ടമായില്ല ; കമ്പി വടി ഉപയോഗിച്ച് നഴ്‌സുമാരേയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ച മൂവർ സംഘം പിടിയിൽ

Crime Keralam News

തൊടുപുഴ : പനി ബാധിച്ച സുഹൃത്തിനെയും കൂട്ടി ആശുപത്രിയിലെത്തിയ മൂവർ സംഘം കോവിഡ് പരിശോധനക്ക് നിർദേശിച്ചതിൽ പ്രതിഷേധിച്ച് കമ്പി വടി ഉപയോഗിച്ച്‌ നഴ്‌സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ച കേസിൽ പിടിയിൽ. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചത് ഇഷ്ടമാകാതെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആക്രമണം അഴിച്ചു വിട്ട മൂവർ സംഘം പിന്നെ ഒളിവിൽ പോവുകയായിരുന്നു.

കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21), തൈമറ്റം വലിയപാറയില്‍ വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തി അറസ്റ് ചെയ്തത്.