ബംഗളുരൂവില്‍ നിന്നു നാട്ടിലെത്തിച്ച എം ഡി എം എയുമായിനാലു യുവാക്കള്‍ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയില്‍

Crime Keralam Local News

മലപ്പുറം: ബംഗളുരൂവില്‍ നിന്നു നാട്ടിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച 20 ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എയുമായി നാലു യുവാക്കള്‍ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. അലനെല്ലൂര്‍ കാപ്പ് കാഞ്ഞിരത്തിങ്ങല്‍ മുഹമ്മദ് മിസ്ഫിര്‍(21), തേലക്കാട് ഓട്ടക്കല്ലന്‍ മുഹമ്മദ് റിന്‍ഷാന്‍(22), അരക്കുപറമ്പ് പള്ളിക്കുന്ന് വിഷ്ണു(21), വേങ്ങൂര്‍ മുഹമ്മദ് മുര്‍ഷിദ് (22) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി ഐ സി.അലവി, എസ്‌ ഐ എ.എം യാസിര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ബംഗളുരൂ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്റുമാരില്‍ നിന്നു ഓണ്‍ലൈന്‍ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകള്‍ കാരിയര്‍മാര്‍ മുഖേന നാട്ടിലെത്തിച്ച് അരഗ്രാം മുതല്‍ പായ്ക്കറ്റുകളിലാക്കി വില്‍പ്പന
നടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.

പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം.സന്തോഷ്‌കുമാര്‍, സി ഐ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസ് ജംഗ്ഷനു സമീപത്തു വച്ച് യുവാക്കള്‍ പിടിയിലായത്. ഡി വൈ എസ് പി എം.സന്തോഷ്‌കുമാര്‍, സി ഐ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ ഐ എ.എം.യാസിര്‍, ജയേഷ്, ഹരിലാല്‍, സോവിഷ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.