മലപ്പുറം വട്ടപ്പാറയില്‍
സ്‌കൂട്ടറില്‍ നിന്ന്
തെറിച്ചുവീണ്
23കാരി മരിച്ചു

Breaking Keralam Local

മലപ്പുറം: ബൈക്ക് മുമ്പിലുണ്ടായിരിന്ന കാറില്‍ ഇടിച്ചു. മലപ്പുറം വട്ടപ്പാറയില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് 23കാരി മരിച്ചു. ജോലി ആവശ്യാര്‍ത്ഥം സഹോദരനോടൊപ്പം പോകുന്നതിനിടെയാണ് യുവതി മരിച്ചത്. മലപ്പുറം വട്ടപ്പാറയിലാണ് അപകടം നടന്നത്. വളാഞ്ചരി കാവുംപുറം സ്വദേശിനി ഉണ്ണിയേങ്ങല്‍ വീട്ടില്‍ യൂസഫ് സൈനബ ദമ്പതികളുടെ മകള്‍ ജുമൈലയാണ് (23)മരിച്ചത്.
ഇന്നു രാവിലെ ഒമ്പത് മണിയോടെ വട്ടപ്പാറയിലെ പഴയ സര്‍ക്കിള്‍ ഓഫീസിന് സമീപത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരിയില്‍ നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് ബൈക്കില്‍ സഹോദരനൊപ്പം പോവുകയായിരുന്ന ജുമൈല. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് മുമ്പിലുണ്ടായിരിന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജുമൈലയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലി ആവശ്യാര്‍ത്ഥം സഹോദരന്‍ ജംഷീറിനൊപ്പം കോട്ടക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സഹോദരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.