പാലക്കാട് സഞ്ജിത്ത്‌ വധക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

Crime Keralam News

പാലക്കാട് :പാലക്കാട് ആർഎസ് എസ് പ്രവർത്തകൻ സഞ്ജിത്ത്‌ വധ ക്കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. കോഴിത്താമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.ഇനിയും രണ്ടുപേർ പിടിയിലാകാനുണ്ട് .

ഇതിനിടെ കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു . നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു .