പയ്യന്നൂരിൽ സെപ്റ്റിക്ക് ടാങ്കിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

Keralam News

പയ്യന്നൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തൊട്ടടുത്തുള്ള പുതിയ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരി മരിച്ചു. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയ(നാല്)യാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഒന്‍പത് അടിയോളം ആഴമുള്ള ടാങ്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. നിർമ്മാണം പൂർത്തിയാവാത്തതുകൊണ്ട് ടാങ്കിന് മുകളില്‍ സ്ലാബിട്ടിരുന്നില്ല.

കുഞ്ഞിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ടാങ്കില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.