കനത്ത മഴയെ തുടർന്ന് കൃഷിനാശം; ഉള്ളിയുടെ വില കുത്തനെ ഉയരും

Food & Travel India News

ദില്ലി: ഇന്ത്യയിൽ ഉള്ളിയുടെ വില കുത്തനെ ഉയരുമെന്ന് റിപ്പോട്ടുകൾ. വിപണി വിദഗധരുടെ നിരീക്ഷണത്തിൽ ആഗസ്ത് മാസത്തോടെ ഒരു കിലോ ഉള്ളിക്ക് മുപ്പത് രൂപ വരെ വില ഉയർന്നേക്കും. പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് കൃഷിനാശം സംഭവിച്ചതും വിളവെടുപ്പിന്റെ സമയം വൈകുന്നതുമാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. ഇതേ സമയം ഉള്ളിയുടെ വില നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

തുടരുന്ന മഴയും, എണ്ണവില ഉയരുന്നതും കാരണം ഇനിയുള്ള മഠങ്ങളിൽ ഉള്ളിയുടെ വില ഉയരുമെന്നാണ് വ്യാപാരികളും പറയുന്നത്. ഉള്ളി കൂടുതലായും കൃഷി ചെയ്യുന്ന ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും സാരമായി കൃഷിയെ ബാധിച്ചിട്ടുണ്ട്.

നിലവിൽ ദില്ലിയിൽ നാൽപതു രൂപയാണ് ഒരു കിലോ ഉള്ളിക്ക് ചില്ലറ വിപണയിൽ വില വരുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ഉള്ളിയുടെ വില വർധിച്ച് കിലോയ്ക്ക് 150 രൂപ വരെ എത്തിയിരുന്നു. ഈ വർഷവും ഇതേ വിലയിലെത്താൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വില നിലവാരം വിലയിരുത്തുന്ന ക്രിസ് ഏജൻസിയും പറയുന്നത്. ഉള്ളിയുടെ വില വര്ധിക്കുന്നതോർത്ത് ഹോട്ടൽ ഉടമകളും ചെറുകിട വ്യാപാരികളും ആശങ്കയിലാണ്.