രക്ഷകനായി ബബീഷ്

Breaking Keralam News

ആബിദ പുളിക്കൂര്‍

കാസര്‍ഗോഡ്: കടലില്‍ മുങ്ങിത്താഴുകയായിരുന്ന മത്സ്യ തൊഴിലാളികള്‍ക്ക് രക്ഷകനായി ബബിഷ്. കീഴുര്‍ പടിഞ്ഞാറിലെ അജ്മല്‍ (20) അഷ്റഫ് (46) മുനവ്വര്‍ (26) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മുനവ്വറിനെ ദേളിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് ഫൈബര്‍ തോണിയില്‍ പുറം കടലില്‍ പോയത്. തിരിച്ചുവരുന്നതിനിടെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തോണി മറിയുകയായിരുന്നു. ഉടന്‍തന്നെ – കടയിലുണ്ടായിരുന്ന ബബിഷ് സ്വ- ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങു കയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും സഹായത്തിനിറങ്ങി. മൂന്നുപേരെയും ബബീഷ് കരയ്ക്ക് എത്തിക്കുകയായിരുന്നു. ബേക്കല്‍ സ്വദേശിയാണ് ബബിഷ്. മാനവ സഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമാണ് ബബിഷ്.