രാജ്യത്ത് ഇന്ന് അര ലക്ഷത്തിനു മുകളിൽ കോവിഡ് കേസ്

Health India News

അര ലക്ഷത്തിനു മുകളിലായി രാജ്യത്ത് ദിവസേനയുള്ള കോവിഡ് രോഗികളുടെ കണക്ക്. ഇന്നത്തെ കോവിഡ് കേസുകളിൽ ഇന്നലത്തേക്കാളും ചെറിയ വർധനവുണ്ട്. 54,069 പേർ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിതരായി. 1,321 പേർ രോഗം ബാധിച്ച് മരിച്ചു. ഇതിനോടൊപ്പം ആശങ്ക പടർത്തി ഡെൽറ്റ പ്ലസ് വൈറസും.

കൊറോണ വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ് ഇതിനോടകം അഞ്ച് സംസ്ഥാനങ്ങളിലായി നാൽപ്പതിലധികം പേരിലാണ് കണ്ടെത്തിയിട്ടുള്ളത്. ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മധ്യപ്രദേശ് ഉജ്ജയിനിയില്‍ ചികിത്സയിലുണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു. ആരോഗ്യ വിദഗ്ധർ പറയുന്നത് ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകാൻ സാധ്യതയുള്ളതായി ഒരു തെളിവും ഇല്ലെന്നാണ്.