10-ാം വാര്‍ഷികോപഹാരമായി ആംബുലന്‍സ് നാടിന് സമര്‍പ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

Local News

മഞ്ചേരി : വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പത്താം വാര്‍ഷികോപഹാരമായി പ്രവാസി സാംസ്‌കാരിക വേദി സൗദി അറേബ്യ നല്‍കുന്ന ആംബുലന്‍സ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. മുഹ്സിന്‍ ആറ്റാശ്ശേരി (ജനറല്‍ സെക്രട്ടറി പ്രവാസി സാംസ്‌കാരിക വേദി സൗദി അറേബ്യ നാഷണല്‍ കമ്മിറ്റി), പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ബന്ന മുതുവല്ലൂര്‍, മുനീബ് കാരകുന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍), അഷ്റഫ് എം.പി (സെക്രട്ടറി പ്രവാസി
സാംസ്‌കാരിക വേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് സൗദി അറേബ്യ), അബ്ദുറഹ്മാന്‍ മാറായി (വൈസ് പ്രസിഡണ്ട് പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ പ്രൊവിന്‍സ് സൗദി അറേബ്യ), അന്‍വര്‍ സഈദ് (പ്രസിഡണ്ട് വെല്‍ഫെയര്‍ കേരള കുവൈറ്റ്), ശ്രീനിവാസന്‍ എടപ്പറ്റ (വൈസ് പ്രസിഡന്റ് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം), റഹൂഫ് ചാവക്കാട് (മെമ്പര്‍,ലമേെലൃി പ്രൊവിന്‍സ് സൗദി അറേബ്യ), ഹനീഫ മാസ്റ്റര്‍ (കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറി)
ആരിഫ് ചുണ്ടയില്‍
(ജില്ലാ ക്യാപ്റ്റന്‍ ടീം വെല്‍ഫെയര്‍), രജിത മഞ്ചേരി (ജില്ലാ ജനറല്‍ സെക്രട്ടറി വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം), കൊടവണ്ടി ഹമീദ് (സന്നദ്ധ പ്രവര്‍ത്തകന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ്), നജീബ് ( വൈസ് പ്രസിഡ@ണ്ട് ട്രോമാകെയര്‍ മഞ്ചേരി), വി.പി.മുഹമ്മദ് കുട്ടി (രക്ഷാധികാരി സേവന കേന്ദ്രം മഞ്ചേരി), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വഹാബ് വെട്ടം സ്വാഗതവും മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹസീന വഹാബ് നന്ദിയും പറഞ്ഞു.