വാര്‍ദ്ധക്യം

News

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

തുരുമ്പ് പിടിച്ചൊരാ ജനല്‍പ്പാളികളില്‍
തഴമ്പ് പിടിച്ചൊരാ കരങ്ങള്‍
കൊണ്ടള്ളിപ്പിടിച്ച്
മിഴിയും നട്ടിരിപ്പൂ..

അക്ഷരങ്ങള്‍ മറന്നൂ, കാഴ്ചയും മങ്ങി,
കേള്‍വിയോ ദൂരെയായി,
ഓര്‍മ്മകള്‍ മാത്രം മഴവില്ലുപോലെ..

അറിവിന്‍ വെളിച്ചം പകര്‍ന്നവരിന്ന്
അറിവാര്‍ന്ന ലോകത്തില്‍ മൂകരായി..

നീരായ് മാറിയ ചോരകളിപ്പോഴും വിയര്‍ത്തൊലി
ക്കുന്നുവെങ്കിലും
നിര്‍വികാരമാം ചുണ്ടുകളില്‍ പതിയെ മന്ദഹാസം വിരിയുന്നു..

എല്ലാമറിയേണ്ട മക്കളോ.. ഇന്ന്
അറിവില്ലാ എന്ന് നടിക്കികിലോ..
അറിയുന്നില്ല കാലചക്രമതിവേഗം
തിരിയുന്ന കാലം വിദൂരമല്ല..
വൃദ്ധരായെന്നതിന്‍ പേരില്‍ തള്ളുന്ന
വൃദ്ധ സദനമോ നാളെ നിനക്ക് സ്വന്തം..