രാത്രി 12മണിവരെ പഠിച്ചശേഷം കിടപ്പ്മുറിയില്‍ ഉറങ്ങാന്‍ കിടന്ന പത്താം ക്ലാസുകാരന്‍ മരിച്ച നിലയില്‍

Breaking Keralam News

കൊല്ലം: രാത്രി 12മണിവരെ പഠിച്ചശേഷം കിടപ്പ്മുറിയില്‍ ഉറങ്ങാന്‍ കിടന്ന പത്താംക്ലാസുകാരന്‍ രാവിലെ മരിച്ച നിലയില്‍. കൊല്ലാം അഞ്ചലിലാണ് സംഭവം. കൊല്ലം ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ മകന്‍ അഭിഷേകാണു മരിച്ചത്.

ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വീട്ടില്‍നിന്നും ആശുപത്രിയിലേക്കു മാറ്റി.
കൊല്ലംഅഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഭിഷേക്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും പുസ്തകങ്ങള്‍ പഠിച്ചശേഷം കുട്ടി ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. പിന്നീട് രാവിലെ വീട്ടുകാര്‍ എഴുന്നേല്‍പ്പിക്കാന്‍ ചെന്നപ്പോഴാണ് മരണപ്പെട്ടതായി കാണപ്പെടുന്നത്.