മൈലപ്പുറത്തെ പാചക റാണിമാരെ കണ്ടെത്തി

News

മലപ്പുറം: മൈലപ്പുറം എ.എം.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന അമ്മമാര്‍ക്കുള്ള പാചക മത്സരത്തില്‍ പതിനാറു മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വാശിയേറിയ മത്സരത്തില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തല്‍സമയം തയ്യാറാക്കി വിജയികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍ മഹമൂദ് കൊതേങ്ങല്‍ ഉപഹാരങ്ങള്‍ നല്‍കി, പി ടി എ പ്രസിഡന്റ് ശറഫുദ്ദീന്‍ പി കെ, വൈസ് പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍, ഹെഡ് മാസ്റ്റര്‍ ഹാരിസ് ബാബു കെ, എം.ടി.എ പ്രസിഡന്റ് നുസൈബ പി.കെ, ഹസീന ടീച്ചര്‍ എന്നിവർ സംസാരിച്ചു, പാചക രംഗത്തെ പ്രമുഖരായ ബുഷ്‌റ,റഷീദ എന്നിവര് വിധി നിര്‍ണയം നടത്തി പാചകരാണിമാരയി റുബീന വി, തസ്ലുന്നീസ എന്നിവരെ തെരഞ്ഞെടുത്തു , വിധി കര്‍ത്താക്കള്‍ റാണി പട്ടം അണിയിച്ചു. ഉമ്മു ഹബീബ, മുഹ്‌സിന, എന്നിവരെ രണ്ടാം സ്ഥാനക്കാരായും,നുസൈബ, റജീന എന്നീ ടീമിനെ മൂന്നാം സ്ഥാനക്കാരായും തെരഞ്ഞെടുത്തു