പണമിടപാടിനെ ചൊല്ലി യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.

News

വളാഞ്ചേരി: കാവുംപുറത്ത് പണമിടപാടിനെ ചൊല്ലി യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അത്തിപ്പറ്റ സ്വദേശികളായ യുവാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോട്ടയ്ക്കൽ സ്വദേശി ജസീർ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന കോട്ടയ്ക്കൽ പറമ്പിലങ്ങാടി സ്വദേശിയായ ജസീർ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ പിന്തുടർന്ന് വാഹനമിടിപ്പിച്ച് തെറിപ്പിച്ചെന്നാണ് പരാതി. അപകടത്തിൽ ബൈക്ക് യാത്രികരും അത്തിപ്പറ്റ സ്വദേശികളുമായ നിസാം, ആഷിഖ് എന്നിവർക്ക് പരിക്കേറ്റു. പണമിടപാടിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കത്തിലാവുകയും തുടർന്നാണ് വാഹനമിടിപ്പിച്ചതെന്നുംപരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.