ആരാധനാലയത്തിന് മറവില്‍ പെണ്‍വാണിഭം: മലയാളി ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

India News

തമിഴ്‌നാട് കന്യാകുമാരി ജില്ലയില്‍ ആരധനാലയത്തിന് മറവില്‍ അനാശാസ്യം നടത്തിയ മലയാളി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. മാര്‍ത്താണ്ഡത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് ഈ സംഘം ആരാധനാലയത്തിന്റെ മരവില്‍ പെണ്‍വാണിഭം നടത്തി വരുന്നത്. കന്യാകുമാരി നിതിരവിള പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

എസ് ടി മങ്കാട് സ്വദേശി ലാല്‍ഷൈല്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കാട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി തിരുവന്തപുരം സ്വദേശിയായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആരാധനാലയത്തിലായി ലാല്‍ഷൈന്‍ സിങാണ് വീട് വാടകക്ക് എടുത്തത്. എന്നാല്‍ ആരാധനാലയത്തിന് പിന്നില്‍ പെണ്‍വാണിഭമാണ് ഇവിടെ നടക്കുന്നത്. നിരന്തരമായി വാഹനങ്ങള്‍ വരുന്നത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. പടിയിലായവരില്‍ 19 കാരിയെ നിര്‍ബന്ധിച്ച് അവിടെ എത്തിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.