108 ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി കുറച്ചു

Health Keralam News

എറണാകുളം :സംസ്ഥാനത്ത് കൊവിഡ്, ഒമിക്രോൺ കേസുകൾ ഉയർന്നുവരുന്നതിനിടെ 108 ആംബുലൻസുകളുടെ പ്രവർത്തന സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചു. കൊവിഡ് മൂന്നാം തരംഗം നേരിടാൻ കര്‍ശനമായ നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് രോഗികളുടെ ചികിത്സയ്ക്കും, പരിശോധനകൾക്കും മറ്റും ഉപയോഗിക്കുന്നതടക്കമുള്ള 108 ആംബുലൻസുകളുടെ സേവനം വെട്ടിക്കുറച്ചത്. ഉത്തരവ് വന്നതോടെ 316 ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം കഷ്ടത്തിലാകും. പ

സംസ്ഥാനത്ത് സർവീസ് നടത്തുന്ന 316 എണ്ണം 108 ആംബുലൻസുകളിൽ 165 ആംബുലൻസുകളുടെ സേവനം ഇന്നലെ രാത്രി മുതൽ 12 മണിക്കൂറാക്കി. ഇവയുടെ സേവനം ഇനി മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ മാത്രമായിരിക്കും പൊതുജനത്തിന് ലഭിക്കുന്നത്.

നിലവിലെ ഒമിക്രോൺ കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകൾക്കും ഈ നിയമം ബാധകമാണ്. ഉത്തരവിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്.