മിഷന്‍-സി ഒടിടി റിലീസിന് ഒരുങ്ങുന്നു

Entertainment News

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍-സി ഒടിടി റിലീസിന് ഒരുങ്ങുന്നു. അപ്പാനി ശരത്താണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. തിയ്യിറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. പിന്നീട് ഒടിടി റിലീസ്‌ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. റിലീസിങ് തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

മിഷന്‍ സി തിയറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പ് എത്രനാള്‍ എന്ന് നമ്മുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ. ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്.സെന്‍സര്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണെന്നും എല്ലാവരുടെയും സപ്പോര്‍ട്ട് വേണമെന്നുമാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ഫേസ് ബുക്ക് പോസ്റ്റ്‌ലൂടെ അറിയിച്ചു.

ഒരു ടൂറിസ്റ്റ് ബസില്‍ ബന്ധികളാക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ പോലീസും, കമാന്‍ഡോ സംഘങ്ങളും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. റോഡ് ത്രില്ലര്‍ എന്നാണ് ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. പ്രധാന കഥാപാത്രമായി കൈലാഷും ചിത്രത്തില്‍ എത്തുന്നു. 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇതില്‍ കഥാപാത്രങ്ങളാകുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.